പുന്നയൂർക്കുളം സാഹിത്യസമിതി മാധവിക്കുട്ടി പുരസ്കാരം മന്ത്രി പി രാജീവ്,സുഭാഷ് ചന്ദ്രന് സമർപ്പിച്ചു

പുന്നയൂർക്കുളം:പുന്നയൂർക്കുളം സാഹിത്യസമിതി ഏർപ്പെടുത്തിയ മാധവിക്കുട്ടി പുരസ്കാരം
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് സമർപ്പിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കുന്നത്തൂർ പി എം പാലസ് ഓഡിറ്റോറിയത്തിൽ വച്ച്
നടന്ന വാർഷികാഘോഷ ചടങ്ങിൽ സാഹിത്യ സമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു.
സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് പ്രൊഫസറുമായ കെ വി സജയ് മുഖ്യപ്രഭാഷണം നടത്തി.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ,
സാഹിത്യസമിതി സ്ഥാപക പ്രസിഡണ്ട് അബ്ദുൽ പുന്നയൂർക്കുളം,ജനറൽ കൺവീനർ കെ.ബി സുകുമാരൻ,
കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ ചെയർമാൻ പി ഗോപാലൻ, നാലപ്പാടൻ സാംസ്കാരിക സമിതി പ്രസിഡണ്ട് ടി പി ഉണ്ണി, സ്മരണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബാഹുലേയൻ, തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ ജോയ് മാത്യു അധ്യക്ഷനായിട്ടുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഗിരീശൻ ഭട്ടതിരിപ്പാട്,സജൻ കുമാർ, ബൈജു കുമാർ എന്നിവരുടെ ചിത്ര പ്രദർശനത്തോടെ ആരംഭച്ച ചടങ്ങിന് രാജേഷ് കടാംപുള്ളി സ്വാഗതവും ഷാജൻ വാഴപ്പുള്ളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *