പുന്നയൂർക്കുളം: മർച്ചൻ്റ് അസോസിയേഷൻ ലഹരിക്കെതിരെ ജൻ ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ആൽത്തറ സെൻ്ററിൽ നടത്തപ്പെടുന്ന സദസ്സ് കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യും. മർച്ചൻ്റ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിക്കും. വടക്കേക്കാട് എസ് എച്ച് ഒ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ഉമ്മർ അറക്കൽ, സച്ചിദാനന്ദൻ,വി.കെ അബ്ദുൽ ഷെക്കൂർ,എംവി ജോസ് തുടങ്ങിയവർ പങ്കെടുക്കും
ലഹരിക്കെതിരെ ജൻ ജാഗ്രത സദസ്സ്
