ഗുരുവായൂർ: നഗരസഭ ജനകീയാസൂത്രണം വഴി നടപ്പിലാക്കുന്ന
വാർഡിൽ ഒരു സംരംഭം വീടിന് ഒരു തൊഴിൽ പദ്ധതിയുടെ ഭാഗമായി എട്ടാം വാർഡിൽ ആരംഭിച്ച ആരവം ടൈലറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജിന്റെ അധ്യക്ഷതയിൽ
ചെയർപേഴ്സൺ എം കൃഷ്ണദാസ് നിർവഹിച്ചു,,സ്വയം സംരംഭകത്വത്തിലൂടെ വ്യക്തിത്വമുള്ളവരും, സാമ്പത്തിക അഭിവൃദ്ധിയുംമുള്ളവരായി വനിതകൾ മാറിയെന്നും, വനിതാ സംരംഭകരെയും,
സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയ സമീപനങ്ങളാണ് നാളിതുവരെയുള്ള നഗരസഭ കൗൺസിൽ സ്വീകരിച്ചതെന്നും
ചെറുകിട വ്യവസായിക സൗഹൃദ നഗരസഭയെന്ന ഖ്യാതി നിലനിർത്താൻ നഗരസഭയ്ക്ക് കഴിഞ്ഞെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ മാരായ എ എം ഷഫീർ, ശൈലജ സുധൻ,ബിന്ദു അജിത് കുമാർ,വാർഡ് കൗൺസിലർ രഹിത പ്രസാദ്,കൗൺസിലർ ബിന്ദു പുരുഷോത്തമൻ,
വ്യവസായ ഓഫീസർമാരായ ബിന്നി വി സി, സിന്ധു എം പി,
ഷിനോജ് കെ, തൈക്കാട് സഹകരണ ബാങ്ക് സെക്രട്ടറി ഹാരിസ് പാലുവായ് എന്നിവർ സംസാരിച്ചു,
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആകെ പദ്ധതി ചിലവിന്റെ 75% സബ്സിഡിയും ബാക്കി തുക ബാങ്ക് വായ്പ വഴിയുയുമാണ് സംരംഭം നടപ്പിലാക്കി വരുന്നത്. aസംരംഭകരും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ സാക്ഷികളായി,.
സംരംഭക ബ്രഹന്തള സി നന്ദിയും രേഖപ്പെടുത്തി
ഗുരുവായൂരിൽ ആരവം ടൈലറിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
