ഇരിങ്ങപ്പുറത്ത് റിട്ട. ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ:ഇരിങ്ങപ്പുറത്ത് റിട്ട. ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങപ്പുറം ശാന്തിമഠം വില്ലയിൽ താമസിക്കുന്ന മമ്മിയൂർ വലിയകത്ത് ഷാജി (75) ആണ് മരിച്ചത്.മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി കരുതുന്നുവെന്ന് പോലീസ് പറഞ്ഞു.ഇന്നലെ രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വർഷമായി ഇവിടെ
തനിച്ചാണ് ഷാജി താമസിച്ചിരുന്നത്. രണ്ടു
ദിവസമായി ഷാജിയെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ സുഹൃത്ത് താമസ സ്ഥലത്ത് എത്തിയപ്പോൾ വാതിൽ അകത്ത് പൂട്ടിയ
നിലയിലായിരുന്നു. ഇതോടെ വിവരം
പോലീസിനെ അറിയിച്ചു. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി വാതിൽ ബലംപ്രയോഗിച്ച് തുറന്നു നോക്കിയപ്പോഴാണ് ശുചിമുറിയിൽ
ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ്
ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *