സംസ്കൃതം അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോൽ -ഡോ. പി രവീന്ദ്രൻ

ഗുരുവായൂർ:അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോലാണ് സംസ്കൃതമെന്നും അതിൻ്റെ അകത്തളങ്ങളിലേക്ക് ചെന്ന് ആ അറിവുകൾ വശത്താക്കാൻ ശ്രമിക്കണമെന്നും കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊ.ഡോ.പി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ സംസ്കൃത അകാദമിയുടെ സംസ്കൃതസംഗമവും സംസ്കൃത സേവാരത്ന പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പോണ്ടിച്ചേരി എൻ ഐ റ്റി യിലെ ഡീൻ ഡോ. പി. ഹരിഗോവിന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. കെ.എൻ.പദ്മകുമാർ, ഡോ. ഒ എസ് സുധീഷിന് സംസ്കൃത സേവാരത്നം പുരസ്കാരം സമർപ്പിച്ചു. സംവിധായകൻ വിജീഷ് മണി പ്രമാണപത്രം വിതരണം ചെയ്തു. ബ്രഹ്മചാരി ടി.കെ വിനയഗോപാൽ  ദീപപ്രോജ്വലനം നടത്തി. എസ് എസ് എൽ സി, പ്ലസ് ടു വിഭാഗത്തിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളേയും അനുമോദിച്ചു.
ഡോ.പി.പദ്മനാഭൻ, ഡോ. ജസ്റ്റിൻ ജോർജ്, രമേശ് കൈതപ്രം , ഡോ. സി പി ഷൈലജ,അനൂപ് ശർമ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *