തൃശൂര്‍ കോര്‍പറേഷനകത്ത് താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോർപറേഷൻ താല്‍ക്കാലിക ഡ്രൈവറായ കുന്നത്തങ്ങാടി സ്വദേശി സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയിലാണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്‍റെ ഡ്രൈവറാണ് സതീശൻ. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു.  ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴുവർഷമായി കോര്‍പറേഷനില്‍ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ്. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകരും ബന്ധുക്കളും.വളരെ സന്തോഷപൂര്‍വം ജോലി ചെയ്ത് വരികയായിരുന്ന സതീശൻ പെട്ടെന്ന് എന്താണ് ഇങ്ങനെ ചെയ്യാൻ എന്നാണ് ഇവര്‍ ചോദിക്കുന്നത്. വീട്ടുകാര്‍ക്കും ഇത് സംബന്ധിച്ച് അറിവില്ല. മൃതദേഹം കോര്‍പറേഷൻ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *