വടക്കേക്കാട് പഞ്ചായത്ത് ഹരിതകർമ്മസേന ഓണാഘോഷം

വടക്കേക്കാട്: പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളുടെ ഓണാഘോഷവും വാർഷികാഘോഷവും പഞ്ചായത്ത്‌ ഷോപ്പിംഗ് കോംപ്ലക്സ് ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എം കെ നബീൽ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷന്മാർ,വാർഡ് അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, കുടുംബ ശ്രീ ചെയർ പേഴ്സൺ, ഐ ആർ ടി സി കോർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാ പരിപാടികളും, ഓണസദ്യയും പൂക്കളവും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *