പുന്നയൂർക്കുളം : കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ വാർഷികം ഞായറാഴ്ച കുന്നത്തൂർ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.30 മുതൽ അസോസിയേഷൻ കുടുംബങ്ങളും വയോമിത്രം ക്ലബും സർഗ വേദിയും പരിപാടിയിൽ പങ്കാളികളാകും. ചെയർമാൻ പി.ഗോപാലൻ, കൺവീനർ ഉമ്മർ അറക്കൽ എന്നിവരെ കെഎ പി രണ്ടാം ബെറ്റാലിയൻ അസി.കമാൻഡന്റ് വി.സി. ഉണ്ണികൃഷ്ണൻ ആദരിക്കും. ഗാനമേള,കലാ പരിപാടികൾ, സ്നേഹവിരുന്ന്, അസോസിയേഷൻ കുടുംബത്തിലെ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമേദിക്കൽ
എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ചെർമാൻ പി.ഗോപാലൻ, ടി.എസ്.സുരേഷ്, സജീവ് കരുമാലിക്കൽ, ഉമ്മർ അറക്കൽ, ഷാജു ചെറുവത്തൂർ എന്നിവർ അറിയിച്ചു.
