ടാറിങ് കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ തകർന്ന റോഡിൽ വാഴ നട്ട് യുഡിഎഫ് പ്രതിഷേധം

പുന്നയൂർക്കുളം:പുന്നയൂർ പഞ്ചായത്തിലെ എടക്കര-ഒറ്റയിനി ആക്കിപറമ്പ് റോഡ് ടാറിങ് കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ തകർന്നതിൽ പ്രതിഷേധിച്ച്,യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് ഉപരോധിച്ചു.സമരം പഞ്ചായത്ത് അംഗവും ഡി.സി.സി സെക്രട്ടറിയുമായ എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. ഐ.പി രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിൽ റോഡ് പൊളിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രസിഡന്റ് നടപടി സ്വീകരിക്കുന്നതിന് മടിച്ചത് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയിൽ പ്രസിഡന്റിന് പങ്കുള്ളതിനാലാണെന്ന്  നേതാക്കൾ ആരോപിച്ചു.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.പി ബഷീർ,ഉമ്മർ മുക്കണ്ടത്ത്,സി അഷറഫ്, മുനാഷ് മച്ചിങ്ങൽ,അസീസ് മന്ദലാംകുന്ന്,സുബൈദ പുളിക്കൽ,ഷെരീഫ കബീർ,ബിൻസി റഫീഖ്,പി.എ നസീർ,റാഷ് മുനീർ,കെ നൗഫൽ,കെ.എം ഷാജഹാൻ,സഞ്ചിത്ത്, നിഷാം ആലുങ്ങൽ, നിഷിത,ഹുസൈൻ അകലാട്,ടി.എം ജിൻഷാദ്,എൻ.കെ മുസ്തഫ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം കുഞ്ഞുമുഹമ്മദ് സ്വാഗതവും പഞ്ചായത്ത് അംഗം ടി.വി മുജീബ്റഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *