പുന്നയൂർക്കുളം:കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തിൽ കബഡി ടൂർണമെൻറ് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കബഡി താരമായിരുന്ന ഷെല്ലുവിൻ്റെ സ്മരണാർത്ഥമാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.ഉച്ചയ്ക്ക് രണ്ടു മുതൽ നടക്കുന്ന ടൂർണമെന്റിൽ സംസ്ഥാനത്തെ പ്രമുഖരായ ആറോളം ടീമുകൾ മാറ്റുരയ്ക്കും.കടിക്കാട് ഗവൺമൻ്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് കബഡി ടീം കോച്ച് നാസർ ഹുസൈൻ അധ്യക്ഷത വഹിക്കും.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ആഷിത, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, ആലത്തയിൽ മൂസ, മംന്ദലാംകുന്ന് മുഹമ്മദുണ്ണി, ഇന്ദിര പ്രഭുലൻ, എ. ഡി ധനീപ്, പി.പി ബാബു തുടങ്ങിയവർ പങ്കെടുക്കും.വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്യും. ഭാരവാഹികളായ നാസർ ഹുസൈൻ,സുഹൈൽ അബ്ദുള്ള,നബീൽ മുഹമ്മദ്, ശ്രിബിൻ രാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തിൽ കബഡി ടൂർണമെൻ്റ് ശനിയാഴ്ച നടക്കും
