പുന്നയൂര്‍ക്കുളം കിഴക്കെ ചെറായി യുവധാര  സാംസ്കാരിക നിലയം, വായനശാല എന്നിവക്ക് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമായി

പുന്നയൂർക്കുളം:പുന്നയൂര്‍ക്കുളം കിഴക്കെ ചെറായി യുവധാര  സാംസ്കാരിക നിലയം, വായനശാല എന്നിവക്ക് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമായി.  സെപ്തംബര്‍ 21,ശനി വൈകീട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.സി മൊയ്തീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്യും. കിഴക്കെ ചെറായി,കളരി മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഒന്നര  ദശകത്തേലേറെകാലമായി നേതൃത്വം നൽകുന്ന യുവധാര സാംസ്കാരിക വേദിയുടെ ഓഫീസ്,വായനശാല,വിവിധ മത്സരപരീക്ഷ പരീശീലനകേന്ദ്രം  എന്നിവയുടെ സൗജന്യ പരിശീലന കേന്ദ്രങ്ങൾ,കോൺഫറൻസ് ഹാൾ,എഡ്യൂകേഷൻ സെന്റർ   എന്നിവ കെട്ടിടത്തിൽ പ്രവർത്തിക്കും.മൂന്നര സെന്റ് സ്ഥലത്ത്  800 ചതുരശ്ര അടിയിൽ 14 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്. ലൈബ്രറി, വായനശാല, ഓഫീസ്,കോണ്‍ഫറന്‍സ് ഹാള്‍ എന്നിയടങ്ങുന്നതാണ് കെട്ടിടം.  ഉദ്ഘാടനയോഗത്തിൽ എൻ.കെ അക്ബർ എം എൽ എ,സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി  ടി. ടി ശിവദാസ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *