‘സ്വച്ഛത ഹി സേവ’ ചാവക്കാട് നഗരസഭ മാസ് ക്ലീനിംഗ് സംഘടിപ്പിച്ചു

ചാവക്കാട് : ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായും ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചും ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ മാസ് ക്ലീനിംഗ് സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മാസ് ക്ലീനിംഗ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ സ്വാഗതം പറഞ്ഞു.
പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരസഭ സീനിയർ പബ്ലിക് ഇൻസ്പെക്ടർ ഗ്രേഡ് -1 എം. ഷമീർ നന്ദി പറഞ്ഞു.
സെപ്റ്റംബർ 17 മുതൽ ആരംഭിച്ച ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന്റെ സമാപനവും ഇന്ന് നടന്നു. ക്ലീനിംഗ് പ്രവർത്തനങ്ങൾക്കൊപ്പം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം, പോസ്റ്റർ മേക്കിങ് മത്സരം എന്നിവയിൽ സമ്മാനാർഹരായ കുട്ടികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്യാമ്പയിൻ കാലയളവിൽ നടത്തിയത്. ജനപ്രതിനിധികൾ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ, ഡിഎംസി ജീവനക്കാർ തുടങ്ങി നിരവധി പേർ ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *