ഗുരുവായൂർ: തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന് നമ്മെ പഠിപ്പിച്ച രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെനട ഗാന്ധി പ്രതിമയ്ക്കരിക്കിൽ ഗാന്ധി സദ്‌ഭാവന സദസ്സ് സംഘടിപ്പിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത വലിയസന്ദേശം ഇന്നും ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലനിർത്തുമ്പോൾ ആ സന്ദേശം നടപ്പിലാക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബധമെന്ന് പ്രതിജ്ഞയെടുത്ത് തുടക്കം കുറിച്ച സദസ്സ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷനായി. നേതാക്കളായ ടി.എൻ. മുരളി, ബാലൻ വാറണാട്ട്,സി.എസ് സൂരജ് , കെ.പി.എ. റഷീദ്. രേണുകാ ശങ്കർ ,സ്റ്റീഫൻ ജോസ് , ശിവൻ പാലിയത്ത്, ഹരി. എം വാരിയർ വി.എസ്. നവനീത്,,ടി.ജെ. റെയ്മണ്ട്. എം.ബി.രാജലക്ഷ്മി, പ്രിയാ രാജേന്ദ്രൻ . അസ്കർകൊളംബോഎന്നിവർ സംസാരിച്ചു. നേരത്തെ ഗാന്ധി പ്രതിമയിൽപുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെ യാണ്ചടങ്ങിന് തുടക്കം കുറിച്ചത്. നേതാക്കളായ , ശശി വല്ലാശ്ശേരി, ഒ.പി.ജോൺസൺ,വി.കെ.ഷൈമൽ,ജവഹർ മുഹമ്മദുണ്ണി,മിഥുൻ പൂക്കൈതക്കൽ , ഫിറോസ് പുത്തംപല്ലി .കോങ്ങാട്ടിൽ വിശ്വനാഥൻ, മേഴ്സി ജോയ് , അഷറഫ് കൊളാടി, ഷാജൻ വെള്ളറ, പ്രേംജി മേനോൻ , രാജു കൂടത്തിങ്ങൽ,വി.എം. മൊയ്തുണ്ണി ഹാജി,കെ. അരവിന്ദാഷമേനോൻ ,സി.ശിവശങ്കരൻ ,എം.എം പ്രകാശൻ , വി.ബാലകൃഷ്ണൻ നായർ ,ശങ്കരനുണ്ണി എന്നിവർ നേതൃത്വം നൽകി
ഗുരുവായൂരിൽ ഗാന്ധി ജയന്തി സദ്ഭാവന സദസ്സ് സംഘടിപ്പിച്ച് കോൺഗ്രസ്സ്
