വടക്കേകാട് :ഏതു നിമിഷവും നിലം പൊത്താറായ വീട്ടിൽ
അധികൃതിരുടെ കാരുണ്യം കാത്ത് കഴിയുകയാണ് വയോധികയായ കല്ലൂർ തൈക്കാട്ടിൽ നളിനി. നല്ലൊരു മഴ പെയ്താൽ നിലം പൊത്തുന്ന വീടിൻ്റെ അടുക്കളഭാഗം ഒഴിച്ചുള്ള ഒട്ടുമിക്ക ഭാഗങ്ങളും തകർന്നു വീണു കഴിഞ്ഞു. വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കല്ലൂരിൽ താമസിക്കുന്ന നളിനി ദാസനാണ് ദുരന്തം മുന്നിൽ കണ്ട് ജീവിതം തള്ളി നീക്കുന്നത്. വിധവയായ നളിനിയും മകനുമാണ് ഈ വീട്ടിൽ കഴിയുന്നത്.2020-ൽ ലൈഫ് പദ്ധതിയിൽ ഭവനരഹിതർക്കുള്ള വീടിനായി അപേക്ഷ നല്കി നളിനി കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷം പിന്നിടുന്നു. എഴുപത് വയസ്സുള്ള നളിനിക്ക്
വിധവയായത് കൊണ്ട് തന്നെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുമുണ്ട്.
പക്ഷെ ഇന്നേ വരെ ഇവർക്ക് വീട് ലഭിക്കുകയോ, ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുകയോ ചെയ്തിട്ടില്ല.അതേസമയം രണ്ട് മാസം മുൻപ് എംഎൽഎ അടക്കമുള്ളവർ നളിനിയുടെ വീട്ടിലെത്തുകയും ദുരിതാവസ്ഥ മനസിലാക്കുകയും അടുത്തു തന്നെ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്കിയെങ്കിലും നാളിതുവരെയും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് നളിനി പറയുന്നു
ലൈഫും കയ്യൊഴിഞ്ഞു…നളിനി കഴിയുന്നത് ഏതു നിമഷവും നിലം പൊത്താറായ വീട്ടിൽ
