ഗുരുവായൂർ : വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞ ശേഷം മറ്റൊരു വിവാഹം കഴിച്ച കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി മരുതയൂർ സ്വദേശി ആര്യംപറമ്പിൽ വീട്ടിൽ ഷാജി(50) യെയാണ് ഗുരുവായൂർ
ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇതര മതത്തിൽ പെട്ട യുവതിയെ .2011 ഏപ്രിൽ 28 ന് മിശ്രവിവാഹം കഴിച്ച് റജിസ്റ്റർ ചെയ്യാതെ മമ്മിയൂരിലെ അപ്പാർട്ടുമെൻറിൽ ഭാര്യാഭർത്താക്കന്മാരായി ജിവിച്ചുവരവെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്ന കേസിലാണ് പ്രതി അറസ്റ്റിലായത്.പ്രതിയെ പിടികൂടിയ സംഘത്തിൽ അസി. എ എസ് ഐ വിനയൻ,എസ് സി പി ഒ മാരായ എൻ പി സാജൻ,സന്തീഷ്കുമാർ,സി പി ഒ റമീസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‍് ചെയ്തു
ലിവിങ് ടു ഗതർ ആയി കഴിയുന്നതിനിടെ മറ്റൊരു വിവാഹം; പ്രതി അറസ്റ്റിൽ
