വടക്കേക്കാട്:ചാവക്കാട് ഉപജില്ല സ്കൂൾ കലോല്‍സവ വേദിയിലേക്ക് തൃശൂർ ജില്ല കലക്ടർ കൃഷ്ണതേജ എത്തിയത് മത്സരാർത്ഥികൾക്ക് ഉണർവേകി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കല്‌കടർ കലോത്സവം നടക്കുന്ന വടക്കേക്കാട് ഐ സി എ സ്കൂളിൽ എത്തിയത്.തുടർന്ന് ഏ സി കുഞ്ഞുമോൻ ഹാജി മെമ്മേറിയൽ കൾച്ചറൽ മെമ്മേറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിനുള്ള കലോത്സവ റോളിംങ് ട്രോഫി ട്രസ്റ്റ് ജനറൽ സെക്രട്ടറി ഒ.എം മുഹമ്മദാലി കലക്ടർക്ക് കൈമാറി.പിന്നീട് കലക്ടർ ട്രോഫിഎ ഇ ഒ രവീന്ദ്രന് കൈമാറി.
ചടങ്ങിൽ കോട്ടയിൽ കുഞ്ഞുമോൻ ഹാജി, ഗോപാലകൃഷ്ണൻ,എസ്.കെ ഖാലിദ്, പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ,ഷെരീഫ് പൊവ്വൽ,എഇഒ രവീന്ദ്രൻ, മുഹമ്മദ് യൂനസ്, ഹസീന എസ് കാനം, പൂർവ്വ വിദ്യാർത്ഥികൾ, ഐ സി എ ട്രസ്റ്റ് മെമ്പർമാർ വിവിധ കമ്മറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ഒ.എം മുഹമ്മദാലി, മുഹമ്മദ് റഷീദ് എന്നിവർ ചേർന്ന്
ഐ സി എ യുടെ ഉപഹാരം കലക്ടർക്ക് കൈമാറി. നവീകരിച്ച മോണ്ടിസേറി കെട്ടിടം സന്ദർശിച്ചതിനു ശേഷമാണ് കലക്ടർ മടങ്ങിയത്
