ചാവക്കാട് ഉപജില്ല കലോത്സവം; കിരീടം ഉറപ്പിക്കാൻ എൽഎഫും ശ്രീകൃഷ്ണയും

വടക്കേകാട്:ചാവക്കാട് ഉപജില്ല  സ്കൂൾ കലോല്‍സവം മൂന്ന് നാൾ പിന്നിടുമ്പോൾ പോയൻ്റ് നിലയിൽ മമ്മിയൂർ എൽഎഫ്‌സിജിഎച്ച്എസ്എസ് 328 പോയന്റുമായി മുന്നേറുന്നു. തൊട്ടുപുറകിൽ 310 പോയന്റുമായി ഗുരുവായൂർ ശ്രീ കൃഷ്ണയും ആഥിദേയത്തം വഹിക്കുന്ന ഐസിഎ275 പോയന്റുമായി ഒപ്പത്തിനൊപ്പമുണ്ട്.
അറിബി കലോത്സവത്തിൽ വടക്കേക്കാട് ഐ സി എ 162 പോയൻ്റുമായി ഒന്നാ സ്ഥാനത്തും 154 പോയന്റുമായി
ജിഎച്ച്എസ്എസ് മണത്തല രണ്ടാം സ്ഥാനത്തും 150 പോയന്റുമായി തിരുവളയന്നൂർ മൂന്നാം സ്ഥാനത്തുണ്ട്. സംസ്കൃത കലോത്സവത്തിൽ 122 പോയന്റുമായി എം ആർ ആർ എം ചാവക്കാടും 117 പോയന്റുമായി ശ്രീകൃഷ്ണയും 111 പോയന്റുമായി എൽ എഫ് മമ്മിയൂരും മുന്നേറുന്നു. ഇന്നലെ മത്സരങ്ങൾ വളരെ വൈകിയാണ് അവസാനിച്ചത്. യഥാസമയം റിസൽട്ട് കിട്ടാത്തത് രക്ഷിതാക്കൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ് മാസ്റ്റർ മുഖ്യാഅതിഥിയാകും. ജില്ല കളക്ടർ വി.ആർ കൃഷ്ണതേജ
സമ്മാനദാനം നിർവ്വഹിക്കും. ചsങ്ങിൽ ജനറൽ കൺവീനർ
ഷെരീഫ് പൊവ്വൽ,ഡി ഇ ഒ സോണി എബ്രഹാം,വി.കെ ഫസലുൽ അലി,എസ് കെ ഖാലിദ്,എഇഒ രവീന്ദ്രൻ,
ഒ.എം.മുഹമ്മദാലി തുടങ്ങിയവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *