ചാവക്കാട്:പന്ത്രണ്ടു വയസുകാരിയെ ലൈംഗീകമായി പീഢിപ്പിച്ച
70 വയസ്സുകാരന് 64 വർഷം
കഠിന തടവിനും 5,25000 രൂപ പിഴയും ചാവക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിവിധിച്ചു.പെൺകുട്ടിയെ 2017
ഏപ്രിൽ മാസം ഒരു ദിവസവും
2021 ഫെബ്രുവരി മാസത്തി
ലും ജൂൺ മാസത്തി
ലും പ്രതി ആവർത്തിച്ചുള്ള
ലൈംഗികാതിക്രമം നടത്തു
കയും പ്രതിയുടെ മൊബൈലിൽ അശ്ലീല വീഡിയോസ് കാണിക്കുകയും ആരോടെങ്കിലും പറഞ്ഞാൽ ജീവനുണ്ടാകില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. തിരുവത്ര ഇഎംഎസ് നഗർ റമളാൻ വിട്ടിൽ മൊയ്തു റമളാൻ (70) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവിനും 64വർഷം കഠിന തടവിനും 5,25000രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം അഞ്ചു വർഷം കൂടി തടവ് അനുഭവിക്കണം.പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും വിധിച്ചു.
ചാവക്കാട് പന്ത്രണ്ടു വയസുകാരിയെ ലൈംഗീകമായി പീഢിപ്പിച്ച 70 വയസ്സുകാരന് 64 വർഷംകഠിന തടവിനും 5,25000 രൂപ പിഴയും വിധിച്ചു
