ഗുരുവായൂരിൽ കാൽനട ക്കാരിയെ ഇടിച്ച് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു;അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഗുരുവായൂർ:കാൽനടക്കാരിയെ ഇടിച്ച് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ തൈക്കാട് പെട്രോൾ പമ്പിനു സമീപം പുലർച്ചെ അഞ്ചരയോടെയാണ് അപകടം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങപ്പുറത്ത് താമസിക്കുന്ന കോയമ്പത്തൂർ സ്വദേശിനി ദീപ(48)യെ ആണ് കാർ ഇടിച്ചത്. കാൽനടയാത്രക്കാരിയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട് കാർ വഴിയരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സരസ്വതി (63)ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റ ഇരുവരെയും ഗുരുവായൂർ ആകട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *