കുന്നംകുളം:വേലൂര്‍ വെങ്ങിലശ്ശേരിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. നെല്ലിക്കല്‍ ബാബു ഷീന ദമ്പതികളുടെ മകള്‍ നന്ദന (18 ) യാണ് മരിച്ചത്. ജനുവരി 24 ന് ശക്തമായ തലവേദനയെ തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലച്ചോറില്‍ ഞെരമ്പ് പൊട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോമയിലായ നന്ദനയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സംസ്കാരം വൈകീട്ട് 2 മണിക്ക് ചെറുത്തിരുത്തിയില്‍ നടക്കും. നവ്യ യാണ് സഹോദരി.
Related Posts
ഗുരുവായൂരിൽ ആധുനിക ബസ് ടെർമിനലിനും സ്ട്രീറ്റ് ഷോപ്പിംങ് കോംപ്ലക്സിനും തറക്കല്ലിട്ടു
- Ramesh Chembil
- February 25, 2024
- 0
ഗുരുവായൂർ:ഗുരുവായൂർ നഗര സഭ ആധുനിക ബസ് ടെർമിനലിനും സ്ട്രീറ്റ് ഷോപ്പിംങ് കോംപ്ലക്സിനും മന്ത്രി എം ബി രാജേഷ് തറക്കല്ലിട്ടു.കേരളത്തിന് അഭിമാനവും മറ്റ് നഗരസഭകൾക്ക് മാതൃ കയുമാണ് ഗുരുവായൂർ നഗര സഭയെന്ന് തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു […]
ചാവക്കാട് പൾസ് പോളിയോ യജ്ഞം ആരംഭിച്ചു
- admin
- June 28, 2026
- 0
ചാവക്കാട്:ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൾസ് പോളിയോ യജ്ഞം ആരംഭിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ […]
സി പി ഐ പൂക്കോട് മേഖല കുടുംബ സംഗമം
- admin
- June 1, 2026
- 0
ഗുരുവായൂർ : സിപിഐ പൂക്കോട് ലോക്കൽ കമ്മറ്റി മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പ്രതിഭകളെ ആദരിക്കൽ, മന:ശാസ്ത്ര ബോധവൽക്കരണ ക്ലാസ് , സ്നേഹവിരുന്ന് എന്നിവ നടന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വക്കേറ്റ് […]
