കുണ്ടനി  ദണ്ഡൻ സ്വാമി ക്ഷേത്രം വേല മഹോത്സവം നാളെ മുതൽ തുടക്കം

പുന്നയൂർക്കുളം:കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിലെ വേല ഉത്സവത്തിന് ഞായറാഴ്ച തുടക്കമാകും.രാവിലെ 8.30ന് കൊടിയേറ്റം, വൈകീട്ട് മേളത്തോടുകൂടിയ നിറമാല,ചുറ്റുവിളക്ക്, രാത്രി 8 ന് പരൂർ ശിവക്ഷേത്രത്തിൽ നിന്നും നാട്ടുതാലം എഴുന്നെള്ളിപ്പ് എന്നിവ ഉണ്ടാകും. ക്ഷേത്രം മേൽശാന്തി ബാലൻ തണ്ടേങ്ങാട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. ബുധനാഴ്ച രാത്രി 7ന് കലാസന്ധ്യ, വ്യാഴാഴ്ച രാത്രി 7ന് നാടൻപാട്ട്,വെള്ളിയാഴ്ച രാത്രി 6 മുതൽ വാണിയം, 7ന്  ഗാനമേള എന്നിവ ഉണ്ടാകും.ശനിയാഴ്ച വേലദിവസം രാവിലെ പറവെപ്പ്,ഉച്ചക്ക് അന്നദാനം വൈകീട്ട് വിവിധ ആഘോഷ കമ്മറ്റികളുടെ നേതൃത്വത്തിൽ വേല വരവ്, രാത്രി 8ന് നാടകം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ പി. കെ. രാജേഷ്, സി. കെ. ഷണ്മുഖൻ, കെ.എം. നിർമ്മലൻ. കെ. എം. പ്രകാശൻ, എം.ജി. സന്തോഷ്, ഹരി എഴുത്തുപുരക്കൽ, ഗോകുൽ അശോകൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *