അഞ്ഞൂർ:മാർ ബഹനാം ചാപ്പലിൽ പെരുന്നാൾ ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് സന്ധ്യ നമസ്ക്കാരവും ആശിർവാദവും കൈമുത്തും നേർച്ചയും ഉണ്ടായി. ഞായറാഴ്ച കാലത്ത് വിശുദ്ധ കുർബാനയും അങ്ങാടി ചുറ്റിയുള്ള റാസയും ആശിർവാദവും പ്രേത്യേക ധൂപപ്രാർത്ഥനയും കൈമുത്തും നേർച്ച സദ്യയും ഉണ്ടായിരുന്നു. സഭാപരമാധ്യക്ഷൻ അഭിവന്ദ്യ സിറിൽ മാർ ബെസ്സെലിയോസ് മെത്രാപോലീത്താ മുഖ്യ കർമികത്വം വഹിച്ചു. സഭയിലെ വൈദീക ശ്രേഷ്ടർ സഹകർമികരായി. ഇടവക വികാരി, ഇടവക സെക്രട്ടറി സി.വി ബാബു, ട്രഷറർ റെജി കുണ്ടുകുളങ്ങര എന്നിവർ അടങ്ങിയ ഇടവക കമ്മിറ്റി പെരുന്നാളിന് നേതൃത്വം നൽകി.
മാർ ബഹനാം ചാപ്പൽ പെരുന്നാൾ ആഘോഷിച്ചു
