ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുന്നംകുളം ഏരിയ സമ്മേളനം

കുന്നംകുളം:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുന്നംകുളം ഏരിയ സമ്മേളനം  ലിവ ടവറിൽ വെച്ച് നടന്നു. സമ്മേളനം കുന്നംകുളം മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോമശേഖരൻ ഉദ്‌ഘാടനം ചെയ്തു.വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ഡോ:പൂജ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡന്റ് ഡോ.എം .ബി സന്തോഷ്  അധ്യക്ഷത വഹിച്ചു. അഷ്ടാംഗം ആയുർവേദ കോളേജിലെ ശല്യതന്ത്രം വിഭാഗം
എച്ച് ഒഡിയും സൂപ്രണ്ടുമായ
ഡോ :പുരുഷോത്തമൻ  Knee health നെ കുറിച്ച് ക്ലാസ്സ് എടുക്കുകയും അദ്ദേഹത്തിന്റെ ചികിത്സാനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഏരിയ റിപ്പോർട്ടിങ് ഡോ: എം.ബി സന്തോഷ്, ജില്ലാ റിപ്പോർട്ടിങ് ജില്ലാ സെക്രട്ടറി ഡോ.ഹനിനി.എം.രാജ്,സ്റ്റേറ്റ് റിപ്പോർട്ടിങ് ജില്ലാ പ്രസിഡന്റ്  ഡോ.പി.ഉഷ,ആമ്പിക്‌ റിപ്പോർട്ടിങ് സംസ്ഥാനസമിതി അംഗം ഡോ:സജു കെ ബി എന്നിവർ അവതരിപ്പിച്ചു.പുതിയ
ഭാരവാഹികളായി ഡോ.അമൃത എസ് താഴത്ത് (സെക്രട്ടറി),ഡോ സന്തോഷ് എം ബി (പ്രസിഡന്റ്), ഡോ.പാർവതി ആർ(ട്രഷറർ) ഡോ.പൂജ തോമസ് (വനിതാ കമ്മിറ്റി ചെയർപേഴ്സൺ), ഡോ. ജിൽഷ പി കെ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *