മഞ്ഞിന്റെ കുളിര്, നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ പുതുമ, പാതിരാകുര്‍ബാനയുടെ പവിത്രത- പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളുമായി പടി കടന്നെത്തിയിരിക്കുകയാണ് ക്രിസ്മസ്.
ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി ആഘോഷമാണ്. മധുര സ്മരണകളും കേട്ടുകേള്‍വി കഥകളുമായി നമ്മളിലേക്ക് വന്നണയുകയാണ് ക്രിസ്മസ്.
മഞ്ഞുപെയ്യുന്ന രാത്രിയില്‍ നക്ഷത്രങ്ങളും മാലാഖമാരും പാടുന്നു… സന്മനസുള്ളോര്‍ക്കു സമാധാനം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്മസ് വന്നെത്തി… എല്ലാവർക്കും ഗുരുവായൂർ സിറ്റി ന്യൂസിൻ്റെ ക്രിസ്മസ് ആശംസകൾ…
