ഗുരുവായൂർ:ഏകാദശി ദിനത്തിലെ
ഉദയാസ്തമനപൂജ ഇല്ലാതാക്കിയ ഗുരുതരമായ ആചാരലംഘനവും ഏകാദശി വ്രതം നോറ്റ് വന്ന ഭക്തർക്ക് അന്നദാനം കഴിയ്ക്കാനുള്ള അന്നദാന മണ്ഡപത്തിൽ ഹൈന്ദവ വിശ്വാസ പ്രകാരം ഭഗവാന് ഇല വെച്ച് ഭക്ഷണം വിളമ്പുന്ന ഇടത്ത് മരിച്ച പുല വാലായ്മ ഉള്ള തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് ഭഗവാൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ചതിനെ തുടർന്ന് വ്രതം നോറ്റ് ഭക്തർക്ക് വ്രതശുദ്ധി നഷ്ടപ്പെട്ടതിൽ തദേശവാസികൾക്ക് ഭഗവാൻ്റെ കോപം ഇല്ലാതിരിക്കാൻ ഗുരുവായൂരിലെ ഭക്തജന കൂട്ടായ്മ ഭഗവാന് മുമ്പിൽ വിളിച്ച് നാണയ കിഴിയും വിളക്കും സമർപ്പിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്തു.എം.ബിജേഷ്, അഡ്വ.നിവേദിത, ശോഭ ഹരി നാരായണൻ, ശ്രീകുമാർ ഈഴുവപ്പാടി,നിരാമയൻ തുടങ്ങിയവർ പങ്കെടുത്തു
ഗുരുവായൂരപ്പനു മുമ്പിൽ നാണയകിഴിയും വിളക്കും സമർപ്പിച്ച് വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്തു
