കുന്നംകുളം:കുന്നംകുളം ബസ് സ്റ്റാൻണ്ട് പരിസരത്തു നിന്ന് ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ .കടവല്ലൂർ കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയ് (26)ആണ് തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും കൂടി നടത്തിയ പരിശോധനയിൽ പിടിയിലായത് .
സ്റ്റേഷൻ ഹൗസ് ഓഫീസ് യു.കെ ഷാജഹാന്റെ നിർദ്ദേശപ്രകാരം
പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ
മഹേഷിന്റെ നേതൃത്വത്തിലുള്ള
സംഘമാണ് പരിശോധന നടത്തിയത്.
പിടിയിലായ അക്ഷയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ആന്ധ്രയിൽ നിന്നും യുവാവ് ബസ്സിൽ കഞ്ചാവുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്
