ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.17 കോടിരൂപ


ഗുരുവായൂർ: ക്ഷേത്രത്തിൽ ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഏപ്രിൽ 20 ന് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 17, 99,642
രൂപ. 1കിലോ 324ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 5 കിലോഗ്രാം 790 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 12ഉം നിരോധിച്ച ആയിരം, രൂപയുടെ 14 അഞ്ഞൂറിൻ്റെ 66 കറൻസിയും ലഭിച്ചു .ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2, 76,549രൂപയുംകിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739
രൂപയുംപടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 84,053രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *