യുവതിക്ക് സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം അയച്ചതായി ആരോപണം; യുവാവിനെ അക്രമിച്ചു

പുന്നയൂർക്കുളം: യുവാവിനെ ബൈക്കിൽ ഇടിച്ചു വീഴ്ത്തി ക്രൂരമായ ആക്രമണം. അകലാട് ചെറുതോട്ട് പുരയ്ക്കൽ മുസ്‌തഫ (35) ആണ് മർദ്ദനത്തിന് ഇരയായത്. പുലർച്ചെ ബൈക്കിൽ പിന്തുടർന്ന് വന്ന് ഇടിച്ച് തെറിപ്പിച്ചതിനു ശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയിലും തോളിലും അടിച്ചതായും പരാതിയിൽ പറയുന്നു. യുവതിയ്ക്ക് സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം അയച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *