ആറ്റുപുറം പള്ളിയിൽ ഊട്ടു തിരുന്നാളിന് കൊടിയേറി

പുന്നയൂർകുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അ ന്തോണിസിന്റെ ഊട്ടു തിരുന്നാളിന് വികാരി ഫാ. റിജോ വിതയത്തിൽ കൊടികയറ്റി.
ഡീക്കൻ പ്രിൻസ് കിളിയാമ്പ്രയിൽ, തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ സി. കെ. അനൂപ്, പള്ളിട്രസ്റ്റി മാരായ സി.വി. ജേകബ്,സി.എ.ബോസ്സ്, എം. ആർ. ഷെജി, കേന്ദ്ര സമിതി കൺവീനർ പി. ഐ. ആന്റോ,സെക്രട്ടറി കെ. കെ.ബെന്നി ഇടവക യോഗം സെക്രട്ടറി കെ. ജെ.ജിജോ എന്നിവരും മറ്റു കൺവീനർമാരും യൂണിറ്റ് പ്രസിഡണ്ട്‌ മാരും നേതൃത്വം നൽകി.
ജൂൺ 14നു ആണ് തിരുന്നാൾ ആഘോഷിക്കുന്നത്, തിങ്കളാഴ്ച മുതൽ 13വരെ എല്ലാദിവസവും കാലത്ത് 6.30നു ലദീഞ്ഞ്,ദിവ്യ ബലി, നൊവേന എന്നിവ നടത്തും.14നു കാലത്ത് 10മണിക്ക് തിരുന്നാൾ കുർബ്ബാനക്ക് ഫാ.സജിൻ തളിയൻ മുഖ്യ കാർമികനാകും ഫാ :ജിബിൻ താ ഴെക്കാടൻസന്ദേശം നൽകും, തുടർന്ന് കപ്പേളയിലേക്ക് പ്രദീക്ഷണവും,ഭക്ഷണവെഞ്ചിരിപ്പിനു ശേഷം നേർച്ചഊട്ടും നടക്കും

Leave a Reply

Your email address will not be published. Required fields are marked *