മരണ കണക്കിൽ വിറങ്ങലിച്ച് വയനാട്; 155 മരണം,218ൽ അധികം പേരെ കാണാനില്ല, മരണകണക്ക് ഇനിയും കൂടാൻ സാധ്യത

വയനാട്:കേരളത്തെ പിടിച്ചുലഞ്ഞ മുണ്ടകൈ- ചൂരൽ മല ഉരുൾപ്പോട്ടലിൽ നാട് വയനാടിനൊപ്പം.ഇതു വരെ 155 മരണം റിപ്പോർട്ട് ചെയ്തു. കൂടുതൽ മൃത്ദേഹങ്ങൾ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കെടുക്കുന്നുണ്ട്. പഞ്ചായത്ത് റജിസ്റ്റർ പ്രകാരം 400 ൽ അധികം വീടുകൾ ഉണ്ടായിരുന്ന ദുരന്തഭൂമിയിൽ അവശേഷിക്കുന്നത് 30 വീടുകൾ മാത്രം.പകൽ വെട്ടം വീണതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് രക്ഷാപ്രവർത്തകർ. ഇന്നലെ രാത്രി വെളിച്ചം പൂർണമായും ഇല്ലാതായതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. നാട് നടുങ്ങിയ ദുരന്തത്തിലും തളരാതെ കൈകോർത്തുപിടിച്ച് അതീജീവിക്കുകയാണ് വയനാടൻ ജനത. വയനാടിനായ് സഹായങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്.
കാണാതായവർക്കായുള്ള തിരച്ചിൽ ഏഴുമണിയോടെ പുനരാംരഭിച്ചു. സൈന്യം, എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന,പൊലീസ്, വനംവകുപ്പ്,സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവർ ഒത്തൊരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *