കോൺഗ്രസ്സ് വാർഡ് 27 മഹാത്മാ കുടുംബ സംഗമവും സമ്മേളവും

ഗുരുവായൂർ:കോൺഗ്രസ്സ് ഗുരുവായൂർ നഗരസഭ വാർഡ് 27 മഹാത്മാ കുടുംബസംഗമവും , വാർഡ് സമ്മേളവും നടത്തി.  കെ.പി.സി.സി.ആഹ്വാനപ്രകാരം  കോൺഗ്രസ്കമ്മിററിയുടെ ആഭ്യമുഖ്യത്തിൽ മഹാത്മാകുടുംബ സംഗമവും, വാർഡ് തല സമ്മേളനവും നടത്തി. റെയിൽവെ സ്റ്റേഷൻ പരിസരത്ത്നഗരസഭ കൗൺസിലർ വി.കെ.സുജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്ഗാന്ധി സ്മരണാ സന്ദേശം നൽകി.നേതാക്കളായ ഒ.പി. ജോൺസൺ, വി.ബാലകൃഷ്ണൻ നായർ , ശിവൻകണിച്ചാടത്ത് ,മഞ്ജു രവീന്ദ്രൻ മനീഷ് നീലിമന, കെ.പി. രമേശൻ ,സുധജയൻ, കെ.വി. മണികണ്ഠൻ, സംഗീത ആഷി, വി.സുജഎന്നിവർ പ്രസംഗിച്ചു. നേരത്തെ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ച് കാശ്മീരിൽ കൊല്ലപ്പെട്ടവർക്ക് സ്മരണാജ്ഞലി അർപ്പിച്ച് തീവ്രവാദപ്രതിജ്ഞയെടുത്തു. ഭാരവാഹികളായി വി.ബാലകൃഷ്ണൻ നായർ (പ്രസിഡണ്ട് ), മഞ്ജു രവീന്ദ്രൻ(ജനറൽ സെക്രട്ടറി), ഐശ്വര്യ കെ.സി (ഖജാൻജി )എന്നിവരെ തെരെഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *