മുനിസിപ്പല്‍ ക്രിക്കറ്റ് ലീഗ് സീസൺ 10; ഗുരുവായൂര്‍ നഗരസഭ റണ്ണേഴ്സ് അപ്പ്

ഗുരുവായൂർ:തൃശ്ശൂർ ജില്ലയിലെ നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും മാറ്റുരക്കുന്ന നഗരസഭാ ക്രിക്കറ്റ് ലീഗ് സീസൺ 10ല്‍ ഗുരുവായൂര്‍ നഗരസഭ റണ്ണേഴ്സ് അപ്പ് കിരീടംനേടി. ജില്ലയിലെ 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കുന്നംകുളം നഗരസഭ അവസാനത്തെ രണ്ടു പന്തുകള്‍ ശേഷിക്കെ വിജയലക്ഷ്യമായ 91 റണ്‍സ് മറികടന്നു വിജയിച്ചു. ഗുരുവായൂര്‍ നഗരസഭ ജീവനക്കാരായ പി ബി കൃഷ്ണകുമാർ ടൂര്‍ണമെന്റില്‍ മികച്ച ബാറ്റർ , വിക്കറ്റ് കീപ്പർ എന്നീ നേട്ടങ്ങളും, അനൂപ് എം എം മികച്ച ബൗളർ, വിനയന്‍ പി ആര്‍ മികച്ച ഓൾ‍റൗണ്ടർ എന്നീ വ്യക്തിഗത നേട്ടങ്ങളും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *