താമരക്കുളങ്ങര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

വടക്കേക്കാട് :താമരക്കുളങ്ങര മഹാവിഷ്‌ണു ക്ഷേത്രത്തിൽ നാലു ദിവസങ്ങളിലായി നടന്നുവന്നിരുന്ന പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു.ഞായറാഴ്ച
രാവിലെ ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരിയുടെ
മുഖ്യകാർമ്മികത്വത്തിൽ
കലശപൂജകൾ,ചതുശുദ്ധി, ഉപദേവന്മാർക്ക് ഒറ്റ കലശം,കലശാഭിഷേകം 25 എണ്ണം,ഉച്ചപൂജ,ശ്രീഭൂതബലി,
വൈകീട്ട്  ദീപാരാധന,നിറമാല, ചുറ്റുവിളക്ക്,മദ്ദളകേളി എന്നിവയും ഉച്ചക്ക് പ്രസാദഊട്ടും, വൈകീട്ട് ഉത്സവ വരവും
രാത്രി കലാപരിപാടികളും ഉണ്ടായി.ചടങ്ങുകൾക്ക് പ്രസിഡണ്ട്‌ ശിവപ്രസാദ് പൊന്നേത്ത്, സെക്രട്ടറി വാസു പരത്തി,ട്രഷറർ രമേഷ് കാളിയത്ത്,ഭരണസമിതി, മാതൃസമിതി അംഗങ്ങൾ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *