പീച്ചി : ദേശീയ അധ്യാപക പരിഷത്തിന്റെ തൃശ്ശൂർ ജില്ലാ പഠന ശിബിരം സംസ്ഥാന ഉപാധ്യക്ഷൻ ആർ ജിഗി ഉദ്ഘാടനം ചെയ്തു. അധ്യാപനത്തെ രാഷ്ട്ര സേവനമായി കാണുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ പ്രവർത്തകർ ആദർശ നിഷ്ഠരാവണം, വിദ്യാർത്ഥികൾക്ക് മാതൃകയാവണം, സഹപ്രവർത്തകർക്ക് പിന്തുണയേകുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ തായ് വേരുകളും മാതൃസംഘടനയുടെ പ്രവർത്തനരീതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ സ്മിത നിർവ്വഹിച്ചു. എൻ ടി യു തൃശ്ശൂർ ജില്ലാ അധ്യക്ഷൻ എം കെ പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി യു ശ്രീകാന്ത് പഠനശിബിരം കൺവീനർ സിജോ, സംസ്ഥാന ട്രഷറർ കെ കെ ഗിരീഷ് കുമാർ, ജില്ലാ വനിതാവിഭാഗം കൺവീനർ ഗീത കെ മേനോൻ , സ്ഥാന വനിതാ വിഭാഗം കൺവീനർ പി ശ്രീദേവി, ജില്ല വൈസ് പ്രസിഡൻ്റ് സി. പി. വർഗ്ഗീസ്, പ്രശാന്ത്, രാജീവ്, ശ്രീനാഥ്, നാരായണൻ, സുഖിൽഎന്നിവർ സംസാരിച്ചു. തുടർന്ന് കാര്യകർതൃ വികാസം, സർവ്വീസ് സംബന്ധമായ വിഷയം , നേതൃത്വ പരിശീലനം തുടങ്ങിയ വിഷയാവതരണം നടന്നു. കെ.ജി അച്ചുതൽ മാസ്റ്റർ, സനൽ, ബിജു എന്നിവർ സംസാരിച്ചു.
അധ്യാപക പരിഷത്ത് സ്ഥാപകദിനാഘോഷം
