ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്നത് 210 വിവാഹങ്ങൾ. തിരക്കിലമരുമ്പോഴും ദർശ്ശനത്തിനൊ,വിവാഹനടത്തിപ്പിനൊ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സൗകര്യമൊരുക്കി ഗുരുവായൂർ ദേവസ്വം.ഞായറാഴ്ച 225 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നെങ്കിലും വിവാഹത്തിനായി ക്ഷേത്ര നടയിലെത്തിയത്ത് 210 വിവാഹങ്ങൽക്കായുള്ള സംഘങ്ങളാണ്. തിരക്ക് പരിഗണിച്ച് ദർശനത്തിനും വിവാഹത്തിനും ദേവസ്വം ഫലപ്രഥമായ ആസൂത്രണം നടത്തിയിരുന്നു.പുലർച്ചെ 5 മുതൽ കല്യാണങ്ങൾ നടത്തുന്നതിമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ദേവസ്വം താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങളും സജ്ജമാക്കിയിരുന്നു.താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ പ്രത്യേകം മണ്ഡപത്തിലേക്ക് നിയോഗിക്കുകയും ചെയ്തിരുന്നു.വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങൾക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള റിസപ്ഷൻ കൗണ്ടറിലെത്തി ടോക്കൺ വാങ്ങി പ്രത്യേക പന്തലിൽ വിശ്രമിച്ച ശേഷം താലികെട്ട് ചടങ്ങിൻ്റെ ഊഴമാകുമ്പോൾ ടോക്കൺ നമ്പർ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേൽപുത്തൂർ ആഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു.വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്.ദർശന തിരക്ക് നിയന്ത്രിക്കാനും സജ്ജീകരണങ്ങളൊരുക്കിയരുന്നു. നിർമ്മാല്യം മുതൽ ദർശ്ശനത്തിനെത്തിയവരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്നത് 210 വിവാഹങ്ങൾ;സൗകര്യമൊരുക്കി ഗുരുവായൂർ ദേവസ്വം
