ഗുരുവായൂർ:ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്ര ജനുവരി 31 ന് ആരംഭിച്ചു.മാർച്ച് 27 ന് സമാപിക്കും.കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടക്കുന്ന രഥയാത്രക്ക് കൊല്ലൂർ മുകാംബികാദേവി ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ ദീപശിഖാ പ്രയാണം തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ സമാപിക്കും.ശ്രീരാമനവമി രഥയാത്രാ നയിക്കുന്നത് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ശ്രീശക്തി ശാന്താനന്ദ മഹർഷിയാണ്. കേരളത്തില്‍ മാര്‍ച്ച് 3 മുതല്‍ 27 വരെയാണ് രഥപ്രയാണം.മാർച്ച് 13 ന് വൈകീട്ട് 4 മണിക്ക് ഗുരുവായൂരിലെത്തുന്ന രഥയാത്രക്ക് വിപുലമായ സ്വീകരണം നല്കുന്നതിനായി സ്വാഗതസംഘം രുപികരിച്ചു.രാധാകൃഷണൻ കാക്കശേേരി,കിഴേടം രാമൻ നമ്പൂതിരി(മുഖ്യ രക്ഷാധികാരികൾ), സിനിമാ നടൻ സന്താഷ് (ചെയർമാൻ)സുമേഷ് ഗുരുവായൂർ(ജന.കൺവീനർ) ദീപക് പ്രകാശ് (ജോ.ജനറൽ കൺവീനർ) കെ ജി രാധാകൃഷ്ണൻ(ട്രഷറർ) ആയിട്ടുള്ള 101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
1991-ൽ ഹിന്ദു ഐക്യവേദി ചെയർമാനായിരുന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ സമാരംഭിച്ചതാണ് ശ്രീരാമനവമി യാത്ര. നവതി വർഷ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇപ്രാവശ്യത്തെ രഥയാത്ര സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഗുരുവായൂർ കിഴക്കേ നടയിലെത്തുന്ന രഥം ഗ്രാമപ്രദക്ഷിണം നടത്തി മഞ്ജുളാൽ പരിസരത്ത് എത്തി ചേരും. തുടർന്ന് ഗുരുവായൂർ മുൻസിപ്പൽ ലൈബ്രറി അങ്കണത്തിൽ (ഇഎംഎസ് സ്ക്വയർ)പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കെ.പി ഹരിദാസ് ഉദ്ഘാടനം ചെയ്യും, ദണ്ഡി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. സ്വാമി കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് സംഘാടകരായ
കെ കെ സുമേഷ്കുമാർ,
ബാബുരാജ് കേച്ചേരി,
കെ ജി രാധാകൃഷ്ണൻ,ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു
ശ്രീരാമനവമി രഥയാത്രക്ക് ഗുരുവായൂരിൽ സ്വീകരണം വെള്ളിയാഴ്ച
