ചാവക്കാട്:ചെക്ക് കേസിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിക്ക് വാറണ്ട്.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് വീട്ടിൽ ഷിഹാബുദ്ധിനെ(45)യാണ് ചെക്ക് കേസിൽ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ചാവക്കാട് മർച്ചന്റ് അസോസിയേഷനിൽ നിന്ന് സംഖ്യ കടം പറ്റി തിരിച്ചുകൊടുക്കാതെ ഇരുന്നതിൽ ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ഫയൽ ചെയ്ത കേസിലാണ് വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.ഷിഹാബുദ്ധിനെ അറസ്റ്റ് ചെയ്യാത്തതിന് കാരണം കാണിക്കാൻ ചാവക്കാട് എസ്എച്ച്ഒക്ക് കോടതി നോട്ടീസ് നൽകിയിരുന്നു. മണത്തല വില്ലേജ് ഓഫീസർക്കും ഇയാളുടെ സ്വത്ത് വിവരം അറിയിക്കാനും,സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.നാളിതുവരെ പോലീസ് ഷിഹാബുദ്ദിനെ അറസ്റ്റ് ചെയ്തിട്ടില്ല.2023 സെപ്റ്റംബർ 19 മുതൽ ശിഹാബുദ്ദിന്റെ പേരിൽ വാറണ്ട് ഉള്ളതാണ്.വാറണ്ട് ഉള്ള പ്രതി ചാവക്കാട് പോലീസ് സ്റ്റേഷനിലും, പൊതുസ്ഥലങ്ങളിലും കറങ്ങി നടക്കുന്നതും പോലീസ് കണ്ടില്ലെന്ന് നടിക്കുന്ന മട്ടിലാണ്.ഇതിനെതിരെ ചാവക്കാട് മേഖലയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ചെക്ക് കേസിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിക്ക് വാറണ്ട്
