ചാവക്കാട്:ചാവക്കാട് സ്വദേശിയെ ചൂണ്ടൽ കൂനംമൂച്ചിയിൽ വെച്ച് ഇരുമ്പ് പൈപ്പ് കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമം.കഴുത്തിന് സാരമായി പരുക്കേറ്റ ചാവക്കാട് മണത്തല പുളിച്ചിറക്കെട്ട് കെ.വി.അലിക്കുട്ടി(55)യെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുമ്പു പൈപ്പ് കൊണ്ടുള്ള അടിയേറ്റാണ് കഴുത്തിന് പരുക്കേറ്റത്.മണത്തല ജുമാ അത്ത് പള്ളി കമ്മിറ്റിയിൽ നിയമങ്ങൾ മറികടന്ന് ഒരാൾ അംഗമായി വരുന്നതിനെ എതിർത്തതാണ് ആക്രമണത്തിന് കാരണമെന്ന് അലിക്കുട്ടി പറഞ്ഞു. മോട്ടോർ വാഹന ടെസ്റ്റിന് ചൂണ്ടൽ ഡ്രൈവിംഗ് ഗ്രൗണ്ടിൽ എത്തിയ അലിക്കുട്ടിക്ക് നേരെ ഇന്നലെയാണ് ആക്രമണം ഉണ്ടായത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related Posts
മരത്തംകോട് IFAയിൽ ഫർണിച്ചറുകൾക്ക് മെഗാ ഓഫറുകൾ ഒരുക്കിയിരിക്കുന്നു…
- Ramesh Chembil
- March 13, 2024
- 0
മരത്തംകോട്:IFA യിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ഫർണിച്ചറുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇപ്പോൾ സ്വന്തമാക്കാം… ഫർണിച്ചറുകൾക്ക് മെഗാ ഓഫറുകൾ ഒരുക്കിയിരിക്കുന്നു* *ഇന്നു തന്നെ സന്ദർശിക്കുക* IFA മരത്തംകോട് ഫോൺ:8590864772
സി.എ ലോക്നാഥ് അന്തരിച്ചു
- Ramesh Chembil
- June 6, 2025
- 0
ഗുരുവായൂർ: മമ്മിയൂർ വെൽക്കംഹോട്ടൽ ഉടമ സി.എ ലോക്നാഥ് അന്തരിച്ചു.(കെഎച്ച്ആർ എ തൃശൂർ ജില്ല വൈസ് പ്രസിഡണ്ട്, ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി, കെ വി വി ഇ എസ് മമ്മിയൂർ- മുതുവട്ടൂർ യൂനിറ്റ് പ്രസിഡണ്ട്) എന്നീ […]
കമ്പനിപ്പടി സെൻ്ററിൽ പെട്ടി ഓട്ടോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഡ്രൈവർക്ക് നിസാര പരിക്ക്
- Ramesh Chembil
- April 21, 2024
- 0
അഞ്ഞൂർ: കമ്പനിപ്പടി സെൻ്ററിൽവാഹനാപകടം.പെട്ടി ഓട്ടോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഡ്രൈവർക്ക് നിസാര പരിക്ക്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കുന്നംകുളത്തു നിന്ന് വരികയായിരുന്ന കാർ ബ്രൈക്ക് ചവട്ടിയതിനെ തുടർന്ന് തൊട്ടുപുറകിലായിവന്നിരുന്ന പെട്ടി […]
