കോട്ടപ്പടി അങ്ങാടിയിൽ അപകട ഭീക്ഷണി ഉയർത്തി തകർന്നു വീഴാറായ ഇരുനില കെട്ടിടം;പൊളിച്ചുമാറ്റണമെന്നാവിശ്യം ശക്തം

ഗുരുവായൂർ:ഗുരുവായൂർ നഗരസഭയിലെ കോട്ടപ്പടി അങ്ങാടി റോഡിൽ തകർന്നു വീഴാറായ ഇരുനില കെട്ടിടം അപകട ഭീക്ഷണി ഉയർത്തുന്നു.ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള കെട്ടിടം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വാഹനങ്ങൾക്കും ഭീക്ഷണിയാവുന്നു.
രണ്ടു വർഷത്തിലധികമായി കെട്ടിടം അപകടാവസ്ഥയിലായിട്ട്. കെട്ടിടം അപകടവസ്ഥയിലാണെന്നും ജനങ്ങൾ ഒഴിഞ്ഞു നടക്കണമെന്നും എഴുതിയ ഫ്ലെക്സ് കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.ഫ്ലെക്സ് വെച്ചതല്ലാതെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉടമ തയ്യാറായിട്ടില്ല.റോഡിൽ നിന്ന് കേവലം 3 അടി മാത്രം വിത്യാസത്തിൽ ആണ് ഈ കെട്ടിടം നിൽക്കുന്നത്. കെട്ടിടം ഇടിഞ്ഞു വീണാൽ മൊത്തം റോഡിലോട്ടാണ് പതിക്കുക.പിന്നെ എവിടേയ്ക്കാണ് ആണ് ജനങ്ങൾ മാറി നടക്കേണ്ടതെന്നും നാട്ടുകാർ ചോദിക്കുന്നു.സംഭവം ശ്രദ്ധയിൽ പെട്ടിട്ടും നഗരസഭയും കെട്ടിടം പൊളിക്കാനുള്ള നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.ഒരു വലിയ ദുരന്തം നടന്നതിനു ശേഷമാകും അധികൃതരുടെ ഇടപെടലും മറ്റു നടപടികളും.കെട്ടിടം പൊളിച്ചുമാറ്റണമെന്നാവിശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. കെട്ടിടത്തിനു സമീപം നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *