ചാവക്കാട്:പഞ്ചവടി ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ അമാവാസിയോടനുബന്ധിച്ചുള്ള തുലാമാസ വാവുബലി തർപ്പണത്തിന് ആയിരങ്ങളെത്തി.പുലർച്ചെ രണ്ടര മണി മുതൽ പഞ്ചവടി കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.ക്ഷേത്രം മേല്‍ശാന്തി സുമേഷ്,ഷൈന്‍ എന്നിവര്‍ ബലിയിടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞ ശാലയില്‍ ആയിരം പേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാൻ കഴിയുന്ന പന്തലാണ് ഒരുക്കിയിരുന്നത്.ജില്ലക്ക് പുറത്ത് നിന്നുമെത്തിയ ഭക്തർക്ക് താമസവും,ഭക്ഷണവും ഉൾപ്പടെ സജ്ജീകരിച്ചിരുന്നു.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,സൗകര്യം ഒരുക്കി.കുളിക്കാനുള്ള കുളവും,ഷവർബാത്ത് ഉൾപ്പടെയുള്ള സംവിധാനവും ഉണ്ടായി.ക്യൂ നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ദിലീപ്കുമാര് പാലപ്പെട്ടി,സെക്രട്ടറി വിനയദാസ് താമരശ്ശേരി,ട്രഷറര്‍ വിക്രമൻ താമരശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നൽകി.
Related Posts
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം
- Ramesh Chembil
- July 22, 2025
- 0
പുന്നയൂർ : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് വി.എച്ച് റബിയത്ത് അധ്യക്ഷത വഹിച്ചു. റിട്ട. പ്രധാന […]
എറണാകുളം കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
- Ramesh Chembil
- December 16, 2024
- 0
എറണാകുളം: കോതമംഗലം ഉരുളൻതണ്ണിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (40) ആണ് മരിച്ചത്. സംഭവസ്ഥലത്തു നിന്നു മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് […]
ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു
- Ramesh Chembil
- January 7, 2025
- 0
ചാവക്കാട്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാക്കിക്കൊണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് […]
