ഗുരുവയൂർ:ഗുരുദേവ റിസർച്ച് ഫൗണ്ടേഷൻ (ജിഡിആർഎഫ്)ആദ്യ സമ്മേളനം ശ്രീനാരയണ ഗുരു ഉപാസകൻ ബാലചന്ദ്രൻ വടാശ്ശേരി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജിഡിആർഎഫ് പ്രസിഡൻ്റ് റിട്ട.ഡിവൈഎസ്പി.കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.ഡോ.എൻ കെ ശ്രീദേവി ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തിയെപ്പറ്റി വിശദീകരിച്ചു.സിനിമ സീരിയൽ നടൻ ചന്ദ്രശേഖരൻ പുതുശ്ശേരി ഗുരുദേവ കൃതികളെപ്പറ്റി സംസാരിച്ചു.
ജാതിമത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന സംഘടന ഗുരുദേവന്റെ കൃതികൾ,ദർശനങ്ങൾ,മറ്റു സാമൂഹിക പരിഷ്കാരങ്ങൾ എന്നിവയെല്ലാം കൂടുതൽ ആഴത്തിൽ പഠിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ഷീനസുനീവിന്റെ ദൈവദശകം പ്രാർത്ഥനയോടെ ആരംഭിച്ച
ചടങ്ങിൽ സൂരജ് കർണ്ണംകോട്ട്,
ഡോ.മിനി കാക്കശ്ശേരി,സുനീവ്, സോമൻ ചാവക്കാട്,മുസ്തഫ,എസ്. ഗോപി,തമ്പാൻ വടക്കാഞ്ചേരി,ശശി കേച്ചേരി,ചെഞ്ചേരി മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.എല്ലാ മാസവും ഗുരുദേവ കൃതികളെക്കുറിച്ചും ഗുരുദേവന്റെ ദാർശനിക ചിന്തകളെ ക്കുറിച്ചുമുള്ള ക്ലാസ്സുകളും ചർച്ചകളും സെമിനാറുകളും മറ്റും സംഘടിപ്പിച്ച് ഗുരുദേവ ദർശനങ്ങൾക്ക് കൂടുതൽ പ്രചരണം നടത്തുമെന്ന് കമ്മറ്റി ഭാരവാഹികളായ മോഹിഷ്, അനിൽ കുമാർ,പി എസ് രതീഷ്,ബിനീഷ് ബാലൻ, പി ആർ രതീഷ്,ഒ ജി ഗോകുൽ,ബക്കർ, ചന്ദ്രബോസ്,വിജി ചക്രമാക്കിൽ എന്നിവർ അറിയിച്ചു.സെക്രട്ടറി പി.ലിനേഷ് സ്വാഗതവും ഷിജു അഭാസ്കർ നന്ദിയും പറഞ്ഞു.
