ചാവക്കാട്:എടക്കഴിയൂർ മർഹും സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബി കുഞ്ഞി ബീവിയുടെയും ജാറത്തിലെ 166-ാംമത് ചന്ദനക്കുടം നേർച്ച
വർണ്ണാഭമായി.രാവിലെ 8 ന് യഹിയ തങ്ങളുടെ വസതിയിൽ നിന്നും കാഴ്ച ആരംഭിച്ച് വടക്കുഭാഗം കമ്മറ്റിയുടെ കൊടിക്കയറ്റ കാഴ്ചയോടെ12 ന് ജാറത്തിൽ എത്തി കൊടിക്കയറ്റം നടത്തി.തുടർന്ന് കാജാ ഫസ്റ്റ്, ന്യൂ ഫ്രണ്ട്സ്, ന്യൂ ബ്രദേഴ്സ്, മഷാഹി,ഡീസോൺ ഫാൽക്കാൺ,തമ്പ്രാക്കൻസ്, സിറ്റി കേസ്,നോവ ഫസ്റ്റ്, ന്യൂ ചലഞ്ച് ഹരിസോണ എന്നീ ക്ലബ്ബുകളുടെ കാഴ്ചകളും സംഗമിച്ചു.ഇന്നലെ വടക്കുഭാഗം കമ്മറ്റിയുടെ ആദ്യ കാഴ്ച കോഴപ്പാട് അയ്യപ്പു സ്വാമിയുടെ വസതിയിൽ നിന്നാണ് ആരംഭിച്ചത്.തുടർന്ന് വീടുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും കാഴ്ചകൾ എത്തി. എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തു നിന്നാരംഭിച്ച തിരുമുൽക്കാഴ്ചയും ഗുസ്താവോ ഫസ്റ്റും ജറാത്തിൽ എത്തി.ഭാരവാഹികളായ മൂത്തേടത്ത്ഷക്കീർ ,അയ്യത്തയിൽഷാക്കിർ,ഹസീബ് തങ്ങൾ, ബഷീർ തങ്ങൾ, ഇല്യാസ് കല്ലുരയിൽ,ശിവൻ തുടങ്ങിയവർ നേതൃത്വം നല്കി
