വടക്കേക്കാട് : വൈലത്തൂർ താമരക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച നടവഴിയുടെ സമർപ്പണോദ്ഘാടനം ക്ഷേത്രം മേൽ ശാന്തി മുണ്ടയൂർ ഉണ്ണികൃഷ്ണൻ നമ്പുതിരി ഭദ്ര ദീപം കൊളുത്തി നിർവഹിച്ചു.ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് ശിവപ്രസാദ് പൊന്നേത്ത്,സെക്രട്ടറി വാസുപരത്തി, ട്രഷറർ രമേഷ് കാളിയത്ത്, ഭരണസമിതി അംഗങ്ങൾ, പടി നിർമ്മാണത്തിനുള്ള തുക സമർപ്പിച്ച മാരാത്ത് നന്ദകുമാർ എന്നിവരും സന്നിഹിതരായിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം മെയ് 8,9,10,11 തിയ്യതികളിൽ അതിവിപുലമായി ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് കലാപരിപാടികൾ, അന്നദാനം എന്നിവയുണ്ടാകും
.
