പുന്നയൂർക്കുളം: മന്ദലാംകുന്ന് ബീച്ചിൽ രാമച്ചം പറിക്കാൻ കൊണ്ടുവന്നമണ്ണുമാന്തിയന്ത്രവും രാമച്ച പാടവും കത്തി നശിച്ചു.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ഉടമ.
തങ്ങൾപ്പടി തട്ടകത്ത് രവിയുടെ ഉടമസ്‌ഥതയിലുള്ള യന്ത്രവും പാട്ടത്തിനെടുത്ത പാടവുമാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം.യന്ത്രം കത്തുന്നതുകണ്ട് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് രവിയും തൊഴിലാളികളും എത്തിയാണ് തീ അണച്ചത്. യന്ത്രവും 10 സെൻ്റോളം രാമച്ചവും പൂർണമായി കത്തി നശിച്ചു. ഗുരുവായൂരിൽ നിന്നു അഗ്നിശമന സേനയും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ വിളവെടുപ്പ് തുടങ്ങിയെങ്കിലും മഴ പെയ്‌തതിനാൽ നിർത്തിയിരുന്നു. തലപ്പ് വെട്ടി പറിക്കാൻ തയ്യാറാക്കി നിർത്തിയ രാമച്ചമാണ് കത്തിയ റോഡരുകിലെ രാമച്ചം നേരത്തെ പറിച്ചിരുന്നു. യന്ത്രത്തിനു തീയിട്ടതാണെന്ന് സംശയിക്കുന്നതായി രവി പറഞ്ഞു. വടക്കേകാട് പൊലീസ് സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു
കൂടുതൽ വീഡിയോ കാണാം…
