പുന്നയൂർകുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബാസ്റ്റിനോസിന്റെയും സംയുക്ത തിരുന്നാൾ ആഘോഷം ഭക്തിസാന്ദ്രം.തിരുന്നാൾ കുർബ്ബാനക്ക് ഫാ.സിന്റോ തൊറയൻ മുഖ്യകാർമ്മീകനായി.ഫാ.ആന്റണി കൊള്ളാന്നൂർ, ഫാ. ഫ്രാസിസ് വാഴപ്പുള്ളി എന്നിവരും കാർമ്മീകരായിരുന്നു, ഫാ. ഫ്രാൻസിസ് വാഴപ്പുള്ളി തിരുന്നാൾ സന്ദേശം നൽകി.തുടർന്ന് വിശുദ്ധരുടെ രൂപങ്ങൾ വഹിച്ചുക്കൊണ്ട് കാപ്പേള യിലേക്ക് പ്രദീക്ഷണം നടത്തി.ഫാ.ഡെന്നീസ് മാറോക്കി,ജനറൽ കൺവീനർ ജോസ് മുട്ടത്ത്, ട്രസ്റ്റി മാരായ സൈമൻ കൊള്ളന്നുർ, ബെന്നി എടക്കളത്തൂർ, ഡേവീഡ് പുലി ക്കോട്ടിൽ, കേന്ദ്രസമിതി കൺവീനർ ജിജോകൊമ്പൻ എന്നിവരും, ആഘോഷകമ്മിറ്റി കൺവീനർ മാരും,കുടുംബയൂണിറ്റ് ഭാരവാഹികളും പ്രദീക്ഷണത്തിന് നേതൃത്വം നൽകി.
ആറ്റുപുറം പള്ളിയിൽ സംയുക്ത തിരുന്നാൾ ആഘോഷം
