ചൊവന്നൂർ- ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ഗുരുവായൂർ സിഡിഎസ് 1 ഓവറോൾ ചാമ്പ്യന്മാർ

ചാവക്കാട്: രണ്ടുദിവസങ്ങളിലായി മണത്തല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അരങ്ങേറിയ ചൊവന്നൂർ – ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവ സമാപന സമ്മേളനവും സമ്മാനദാനവും എൻ. കെ അക്ബർ എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ കുന്നംകുളം എം എൽ എ  എ. സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ : കെ. രാമകൃഷ്ണൻ, ചൊവ്വന്നുർ ബ്ലോക്ക് പ്രസിഡണ്ട് ആൻസി വില്യംസ് , ചൂണ്ടൽ പഞ്ചായത് പ്രസിഡന്റ് രേഖ സുനിൽ ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ബാലൻ ,ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദ് കെ കെ ,കുന്നംകുളം നഗരസഭാ സിഡിഎസ് ചെയര്പേഴ്സൺ ഷിജി നികേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും ഗുരുവായൂർ സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദിയും അറിയിച്ചു ജില്ലാ മിഷൻ ഉദ്യോഗസ്ഥ പ്രതിനിധികൾ, കുടുംബശ്രീ സംഘടന പിന്തുണ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ സംഘാടനത്തിന് നേതൃത്വം വഹിച്ചു .
79 പോയിന്റുമായി ഓവറോൾ ഗുരുവായൂർ സി ഡി എസ് 1 കരസ്ഥമാക്കി . ഓവറോൾ റണ്ണറപ്പ് ഗുരുവായൂർ 2 ഉം , ഓവറോൾ മൂന്നാം സ്ഥാനം കുന്നംകുളം 1 ഉം കരസ്ഥമാക്കി. സിഡിഎസ്കൾക്കുള്ള ട്രോഫികൾ എം എൽ എ ഏ സി മൊയ്‌തീൻ കൈമാറി . ഒപ്പം മുഴുവൻ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു . സ്റ്റേജിനത്തിലും സ്റ്റേജ് ഇതര ഇനത്തിലും ആയി 334 അയൽക്കൂട്ട – ഓക്സിലറി മത്സരാർത്ഥികൾ അരങ്ങിൽ മാറ്റുരച്ചു .18 വയസ്സു മുതൽ 40 വയസ്സുവരെ ജൂനിയർ ,40 വയസ്സിനു മുകളിൽ സീനിയർ വിഭാഗത്തിലും ആയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് .ഒന്നാം സ്ഥാനം ലഭിച്ച മത്സരാർത്ഥികൾക്ക് മെയ് 11,12 തിയ്യതികളിൽ നടക്കുന്ന ജില്ലാതല അരങ്ങ് കലോത്സവത്തിൽ പങ്കെടുക്കാവുന്നതാണ്. മെയ് 24, 25, 26 തീയതികളിൽ സംസ്ഥാനതല അരങ്ങു കോട്ടയത്ത് വച്ച് നടക്കുന്നതാണ് .പെൺകരുത്തിന്റെ പെരുമ വിളിച്ചോതുന്ന കുടുംബശ്രീ പ്രസ്ഥാനം അതിൻ്റെ 27ാ൦ വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ അയൽക്കൂട്ടം അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ അരങ്ങ് 2025 സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *