മന്ദലാംകുന്നിൽ വീട് തകർന്നു വീണു

പുന്നയൂര്‍ക്കുളം: പുന്നയൂർ മന്ദലാംകുന്നിൽ വീട് തകർന്നു വീണു.മന്ദലാംകുന്ന് യാസീന്‍ പള്ളിക്ക് സമീപം മേടോത്ത് അഷ്‌റഫിന്റെ ഓട് മേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു വീണത്. ചുമരില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് താമസം മാറ്റാനുള്ള ഒരുക്കത്തിനിടെ ഇന്ന് 3.30 ഓടെയാണ് വീട് വീണത്. അഷ്‌റഫിന്റെ മാതാവും ഭാര്യ അഫ്‌സത്തും 3 മക്കളുമാണ് ഇവിടെഉണ്ടായിരുന്നത്.നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരുടെ വീട്ടു സാമഗ്രികള്‍ അയല്‍ വീട്ടിലേക്ക് മാറ്റി. വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറും.പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ,വാര്‍ഡ് മെംബര്‍ സുബൈദ പുളിക്കല്‍, ബ്ലോക്ക് മെംബര്‍ കെ.കമറുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *