തൊഴിയൂരിൽ കോഴിക്കടയിൽ റെയ്ഡ്; 75 കിലോ ചത്ത കോഴികളെ വില്പനക്കായി വെച്ച നിലയിൽ കണ്ടെത്തി,കട നഗരസഭ അsപ്പിച്ചു

ഗുരുവായൂർ:ഗുരുവായൂർ നഗരസഭ തൊഴിയൂരിൽ 75 കിലോ ചത്ത കോഴികളെ വില്പനക്കായി വെച്ച ചിക്കൻ കട നഗരസഭ അടപ്പിച്ചു. തൊഴിയൂർ
അൽ അമനാഹ്
ബീഫ് ഏൻഡ് ചിക്കൻ സെൻ്ററിൽ
ചത്ത കോഴികളെ വില്പനക്കായി ഇറക്കിയിട്ടുണ്ടെന്ന ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത് കുമാർ,
കെ എസ് പ്രദീപ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ  ഉദ്ദേശം 75 കിലോയോളം വരുന്ന ചത്ത കോഴികളെയും പഴകിയ ബീഫ് ബോട്ടിയും സൂക്ഷിച്ചതായി കണ്ടെത്തി പിടിച്ചെടുക്കുകയും
അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടിച്ചു

Leave a Reply

Your email address will not be published. Required fields are marked *