വടക്കേക്കാട് : ജപ്പാനിൽ നടന്ന ജെ ടി കെ അന്താരാഷ്ട്ര സെമിനാറിൽ വെച്ച് ഇന്ത്യയിൽ നിന്ന് ആദ്യമായി ഹാൻഷി പദവി ലഭിച്ച ഞമനേങ്ങാട് ബോധിധർമ്മ ജെ ടി കെ ഡയറക്ടറും ചീഫ് ഇൻസ്ട്രക്ടറുമായ അഡ്വ. കെ.എസ് മനോജിനെ വിദ്യാർത്ഥികൾ ആദരിക്കുന്നു.ഞായറാഴ്ച വൈകിട്ട് മൂന്നിന് കെട്ടുങ്ങൽ പീടിക ചാത്തോത്തയിൽ റീജൻസിയിൽ വെച്ച് നടക്കുന്ന ഗുരുവന്ദനം ചടങ്ങ് കണ്ടം പുള്ളി സ്കൂൾ പ്രധാനധ്യാപിക രമാദേവി ഉദ്ഘാടനം ചെയ്യും. മുല്ലശ്ശേരി വേദ അക്കാദമി ഡയറക്ടർ സുവ്രധൻ ഗുരുക്കൾ ആദരിക്കൽ ചടങ്ങ് നടത്തും. പിടിഎ പ്രസിഡൻ്റ് കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും.ആയോധന കലയിൽ നാലര പതിറ്റാണ്ടുകലത്തെ സമർപ്പണം പരിഗണിച്ചാണ് ഹാൻഷി പദവി കെ.എസ് മനോജിന് ലഭിച്ചത്. റിട്ട.ഡി വൈ എസ് പി സുരേഷ് കെ.ബി, ഷെഫീക് (രാജ ഗ്രൂപ്പ്), തുളസിദാസ് കോട്ടപ്പടി തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പി.യു ഷെഹീൻ,ടി.എം സ്വരാജ്, ടി.എസ് സജീഷ്, ലെനിത എന്നിവർ പങ്കെടുത്തു
ഹാൻഷി പദവി ലഭിച്ച അഡ്വ.കെ എസ് മനോജിന് ആദരം… ‘ഗുരുവന്ദനം’ ഞായറാഴ്ച
