സി എച്ച് റഷീദിൻ്റെ പര്യടനം ഉദ്ഘാടനം ചെയ്ത് ഞരളത്ത് ഹരി ഗോവിന്ദൻ

ഗുരുവായൂർ:യു ഡി എഫ് സ്ഥാനാർത്ഥി സി. എച്ച് റഷീദ് ഗുരുവായൂർ നഗര മേഖലയിൽ പര്യടനം നടത്തി.നാരങ്ങത്ത് പറമ്പിൽ നിന്നും ആരംഭിച്ച പര്യടനം പ്രസിദ്ധ സോപാന സംഗീത ഗായകൻ ഞെരളത്ത് ഹരി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എസ് സൂരജ് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർഥി സി എച്ച് റഷീദ്, യു ഡി എഫ് നേതാക്കളായ സി.എ ഗോപ പ്രതാപൻ, സി.എ മുഹമ്മദ് റഷീദ്, അഡ്വ ടി എസ് അജിത്, അരവിന്ദൻ പല്ലത്ത്,ആർ.വി അബ്ദുൾ റഹീം,ഷാനവാസ് തിരുവത്ര , ആർ.രവികുമാർ, ഓ കെ ആർ മണികണ്ഠൻ, കെ.പി ഉദയൻ,കെ.പി എ റഷീദ്,ആർ.വി ജലീൽ, നിഖിൽ ജി കൃഷ്ണൻ, വി.കെ സുജിത്ത്,ബാലൻ വാറനാട്ട്, ടി എൻ മുരളി, മോഹൻദാസ് ചേലനാട്, പ്രിയ രാജേന്ദ്രൻ,നൗഷാദ് അഹമ്മു, കെ കെ രൺജിത്ത്, എസ് കെ സന്തോഷ് , എ വി ഉണ്ണികൃഷ്ണൻ,രേണുക ശങ്കർ, പ്രതീഷ് ഓടാട്ട് എന്നിവർ പ്രസംഗിച്ചു. മമ്മിയൂർ ശിവദം ജംഗ്ഷൻ,ഖാദിഭവൻ ജംഗ്ഷൻ,തിരുവെങ്കിടം,നിസരി നഗർ, നെന്മിനി , കാരക്കാട്, മോസ്കോ നഗർ, എരങ്ങത്തയിൽ പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് നേതാക്കളായ,ബിന്ദു നാരായണൻ, ഷൈലജ ദേവൻ, ചന്ദ്ര രാമകൃഷ്ണൻ,ശശി വാറനാട്ട്, സ്റ്റീഫൻ ജോസ്, വിജയകുമാർ അകമ്പടി , ഗോപി മനയത്ത്, സി ശിവശങ്കരൻ,പി എം അബ്ദുൾ വഹാബ്,നൗഷാദ് നെടുംപറമ്പത്ത്,വി എസ് നവനീത്, ഹരി എം വാരിയർ സുഷ ബാബു എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *